
നീണ്ട 16 വർഷങ്ങൾക്കുശേഷം എം. ശശികുമാർ സംവിധായകനാവുന്നു. അകാലത്തിൽ വിടപറഞ്ഞ ഇതിഹാസ സംവിധായകൻ പി. ഭാരതിരാജ ഡ്രീം പ്രോജക്ടായി കണ്ട 'കുറ്റപരമ്പരൈ" ആണ് ശശികുമാർ സംവിധാനം ചെയ്യുന്നത്. 'കുറ്റപരമ്പരൈ' സിനിമയാക്കാൻ ഭാരതിരാജ അവസാന നാളിലും ആഗ്രഹിച്ചിരുന്നു. ചിത്രത്തിൽ ശശികുമാറും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. താരനിർണയം പൂർത്തിയായിവരുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ രത്നകുമാറും എഴുത്തിൽ സഹകരിക്കുന്നുണ്ട്.
അതേസമയം എഴുത്തുകാരൻ വേല രാമമൂർത്തിയുടെ നോവലിനെ ആസ്പദമാക്കി വെബ് സീരിസ് സംവിധാനം ചെയ്യാനും ശശികുമാറിന് പദ്ധതിയുണ്ട്. രാമനാഥപുരം പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സീരിസിൽ ഷൺമുഖ പാണ്ഡ്യനും സത്യരാജും പ്രധാന വേഷത്തിൽ എത്തിയേക്കും. സുബ്രഹ്മണ്യപുരം" എന്ന കൾട്ട് ക്ളാസിക് ചിത്രം ഒരുക്കിയാണ് എം. ശശികുമാർ സംവിധായകന്റെ കുപ്പായം അണിയുന്നത്. അഭിനയരംഗത്ത് സജീവമായ ശശികുമാർ 2010ൽ ഈശൻ ആണ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |