SignIn
Kerala Kaumudi Online
Saturday, 10 October 2026 6.26 PM IST

രവിതേജ ചിത്രത്തിൽ പ്രിയങ്ക മോഹനും അനശ്വരയും

sss

ബ്ളോക് ബസ്റ്റർ ചിത്രം ഇരുമുടിക്കു ശേഷം രവിതേജ നായകനാവുന്ന ചിത്രത്തിൽ പ്രിയങ്ക മോഹനും അനശ്വര രാജനും നായികമാർ. വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് ജെ.ഡി. ചക്രവർത്തിയെ പരിഗണിക്കുന്നുണ്ട്. ചാമ്പ്യൻ എന്ന ചിത്രത്തിലൂടെ തെലുങ്ക് അരങ്ങേറ്റം കുറിച്ച അനശ്വര രാജൻ തെലുങ്കിൽ അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രം ആണിത്.

ചിരഞ്ജീവിയുടെ മകളായി അഭിനയിക്കുന്ന കാക്ക ആണ് മറ്റൊരു പ്രോജക്ട്. പുതുവർഷത്തിൽ അനശ്വര രാജന്റെ ആദ്യ റിലീസാണ് കാക്ക. മെഡിക്കൽ വിദ്യാർത്ഥിനിയുടെ വേഷം ആണ് കാക്കയിൽ അനശ്വരയ്ക്ക്. അതേസമയം മലയാളത്തിൽ പുതിയ ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല.ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ സന്ദീപ് പ്രദീപും അനശ്വര രാജനും അഭിനയിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANASWARA RAJAN, CINEMANEWS, LATESTNEWS, RAVI TEJA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY