SignIn
Kerala Kaumudi Online
Saturday, 10 October 2026 6.26 PM IST

അനിഷ്‌മയും ഋഷികാന്തുമായി മൊത രാത്രി 2

sss

മലയാള താരം അനിഷ്‌മ അനിൽകുമാറിന് ഹാട്രിക് ഹിറ്റ് നേടിക്കൊടുത്ത മൊത രാത്രിയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു. 2026 ഓഗസ്റ്റ് 21ന് റിലീസ് ചെയ്ത തമിഴ് കോമഡി ചിത്രം മൊത രാത്രി നവാഗതനായ രാജ കറുപ്പസാമി ആണ് സംവിധാനം ചെയ്തത്. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സ് നിർമ്മിച്ച ചിത്രത്തിൽ ഷെല്ലികിഷോർ, ചേതൻ, ഭഗവതി പെരുമാൾ എന്നിവരാണ് മറ്റു താരങ്ങൾ. ഇതേ ടീമുമായാണ് മൊത രാത്രി 2 ഒരുങ്ങുന്നത്.

സിറൈ എന്ന ആദ്യ തമിഴ് ചിത്രത്തിലൂടെ തമിഴരുടെ മനം കീഴടക്കിയ താരം ആണ് അനിഷ്‌മ. അക്ഷയ്‌കുമാറും വിക്രംപ്രഭുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിറൈ മികച്ച വിജയം നേടി. പിന്നാലെ എത്തിയ യൂത്ത് എന്ന ചിത്രത്തിൽ കെൻ കരുണാസിന്റെ നായികയായി. കെൻ സംവിധായകനായി അരങ്ങേറ്റ കുറിച്ച ചിത്രം കൂടിയാണ് യൂത്ത് . സിറെയിലെയും യൂത്തിലെയും ഗാനരംഗങ്ങൾ അനിഷ്‌മയ്ക്ക് ഏറെ ആരാധകരെ നേടിക്കൊടുത്തു. ശാലീനസൗന്ദര്യം തുളുമ്പുന്ന തമിഴ് പെൺകൊടിമാരുടെ രൂപം ആണ് അനിഷ്‌മയ്ക്ക്. മാരി സെൽവരാജ് നിർമ്മിക്കുന്ന മകാളി ആണ് ചിത്രീകരണം പുരോഗമിക്കുന്ന അനിഷ്‌മ ചിത്രം. സംവിധായകനും നടനുമായ അമീർ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.മലയാള നടി സ്വാസിക ആണ് മറ്റൊരു പ്രധാന താരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMANEWS, LATESTNEWS, MOTHA RATHRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY