
തിരുവനന്തപുരം: ചെറുവയൽ രാമന്റെ പേരിൽ കതിര് കർഷക അവാർഡ് ഏർപ്പെടുത്തുമെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. കതിര് കാർഷിക ക്ലബുകൾക്കായി ജില്ലാ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട മാസ്റ്റർ ട്രെയിനർമാർക്കുള്ള സംസ്ഥാനതല പരിശീലന പരിപാടിയുടെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക മേഖലയിൽനിന്ന് അകന്നുപോയ പുതുതലമുറയെ തിരിച്ചുകൊണ്ടുവരുന്നതിന് കതിര് കാർഷിക ക്ലബുകൾ സഹായകമാകണം. വിദ്യാർത്ഥികളിലൂടെ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും കാർഷിക സംസ്കാരം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഘട്ടങ്ങളിലായി കൂടുതൽ വിദ്യാലയങ്ങളിലേക്ക് കതിര് കാർഷിക ക്ലബുകൾ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷിവകുപ്പ് അഡിഷണൽ ഡയറക്ടർ രജനി മുരളീധരൻ, പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ഷീബ ജോർജ്, കൃഷി-വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |