SignIn
Kerala Kaumudi Online
Saturday, 24 October 2026 4.16 AM IST

വന്യജീവി ആക്രമണം: ന്യായമായ നഷ്ടപരിഹാരം നൽകണം

wild-animal-attack

കൊച്ചി: വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. സർക്കാർ നിശ്ചയിച്ച പരിമിതമായ തുകയേക്കാൾ കൂടുതൽ നഷ്ടപരിഹാരം സിവിൽ കോടതി വഴി ആവശ്യപ്പെടാം. കാട്ടാനയുടെ ആക്രമണത്തിൽ സ്ഥിരവൈകല്യം സംഭവിച്ച കർഷകൻ വയനാട് വൈത്തിരി തരിയോട് സ്വദേശി വി.കെ. സാബുവിന് 5,37,030 രൂപ എട്ടു ശതമാനം പലിശസഹിതം നൽകാനുള്ള കീഴ്‌ക്കോടതിയുടെ 2021 മാർച്ച് 31ലെ വിധി ശരിവച്ചാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്. വനംവകുപ്പ് നൽകിയ അപ്പീൽ സബ് കോടതിയും തള്ളിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WILD ANIMAL ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA