SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.22 PM IST

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നവംബര്‍ മൂന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്

READ ENGLISH VERSION

private-bus-strike
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മൂന്ന് മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. ബസുടമകളുടെ ആറ് സംഘടനകൾ ഉൾപ്പെട്ട സംയുക്തസമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രിയദര്‍ശിനി സര്‍വീസ് മൂലമുണ്ടായ നഷ്ടത്തിന് സര്‍ക്കാര്‍ പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

സമരവുമായി ബന്ധപ്പെട്ട വിഷയം ഈ മാസം 16ന് സർക്കാരിനെ അറിയിച്ചിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെന്ന് സംഘടനകൾ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്നും ബസുടമകൾ അറിയിച്ചു. പാലക്കാട് ചേര്‍ന്ന സംയുക്ത സ്വകാര്യ ബസ് ഉടമകളുടെ യോഗത്തിലാണ് തീരുമാനം.

കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ, കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, കേരള ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം.

സെപ്തംബർ രണ്ടിന് സർക്കാർ നിയോഗിച്ച പ്രത്യേക കമ്മീഷൻ സ്വകാര്യ ബസ് മേഖലയുടെ നഷ്ടം പരിഹരിക്കാൻ സ‌ർക്കാരിന് മുന്നിൽ നിർദേശങ്ങൾ വച്ചിരുന്നു. എന്നാൽ ആ നിർദേശങ്ങൾ പാലിക്കാൻ സർക്കാർ ശ്രമിച്ചില്ലെന്നാണ് ബസുടമകളുടെ ആരോപണം. സമരം പരമാവധി ഒഴിവാക്കാൻ ശ്രമിച്ചു. യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത് എന്നാണ് ഞങ്ങളുടെ നിലപാട്. എന്നാൽ സർക്കാർ സഹായിക്കാൻ തയ്യാറല്ലാത്ത സാഹചര്യത്തിൽ പണിമുടക്കല്ലാതെ വേറെ വഴിയില്ലെന്ന് ബസുടമകൾ വ്യക്തമാക്കി.

English Summary

Private bus owners' organizations in Kerala will launch an indefinite statewide strike from November 3. Six organizations, under a joint action committee, announced the strike in protest against the government's failure to address financial losses from KSRTC's Priyadarshini service and to implement recommendations from a special commission. They reported no favorable government response.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRIVATE BUS STRIKE, KERALAM, KERALA PRIVATE BUS STRIKE NOVEMBER 3, PRIVATE BUS OWNERS PROTEST, KERALA TRANSPORT NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA