SignIn
Kerala Kaumudi Online
Thursday, 23 July 2026 12.21 AM IST

കെ-ടെറ്റ് ഫലം വൈകുന്നു: താത്കാലിക നിയമനങ്ങളും

p

കൊച്ചി: സ്കൂൾ അദ്ധ്യാപക യോഗ്യതാ പരീക്ഷയായ 'കെ-ടെറ്റ്' ഫലം വൈകുന്നതിൽ ഉദ്യോഗാർത്ഥികൾ ആശങ്കയിൽ. അദ്ധ്യയന വർഷത്തിന് മുന്നോടിയായി സ്കൂളുകളിൽ താത്കാലിക നിയമന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ്, ഫല പ്രഖ്യാപനം അനിശ്ചിതമായി നീളുന്നത് . ഫലം വന്നിരുന്നെങ്കിൽ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാനായേനെ.

വിജ്ഞാപന പ്രകാരം 60 ദിവസത്തിനകം ഫലം വരേണ്ടതാണ്. പരീക്ഷ കഴിഞ്ഞിട്ട് 90 ദിവസവും പിന്നിട്ടു. 23-നകം പ്രസിദ്ധീകരിക്കുമെന്ന പരീക്ഷാ ഭവൻ ഉറപ്പ് നൽകിയിരുന്നെങ്കിലും നടന്നില്ല. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷാ നടത്തിപ്പും മൂല്യനിർണ്ണയ ക്യാമ്പുകളുമാണ് കാരണമായി അധികൃതർ പറയുന്നത്. 26-ന് ഹയർ സെക്കൻഡറി പരീക്ഷാ ഫലം വരുന്നതിന് മുമ്പ് കെ-ടെറ്റ് ഫലം പുറത്തുവിടാനുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കിയിട്ടുണ്ടെന്ന് പരീക്ഷാ ഭവൻ അറിയിച്ചു.

ഫെബ്രുവരിയിൽ നടന്ന പരീക്ഷയുടെ അന്തിമ ഉത്തര സൂചിക തയ്യാറാക്കുന്നതിലെ കാലതാമസമാണ് പരീക്ഷാഫലം വൈകാൻ കാരണം. പ്രാഥമിക ഉത്തര സൂചികയെക്കുറിച്ച് ലഭിച്ച പരാതികൾ വിദഗ്ദ്ധ സമിതി പരിശോധിക്കുന്നു. ഈയാഴ്ച അന്തിമ ഉത്തര സൂചിക പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. ഉത്തരക്കടലാസുകളുടെ സ്കാനിംഗ് നടപടികൾ പൂർത്തിയായതിനാൽ, അന്തിമ ഉത്തര സൂചിക തയ്യാറായാൽ ഉടനടി ഫലം പ്രഖ്യാപിക്കാൻ സാധിക്കുമെന്ന് അധികൃതർ പറയുന്നു.

സ്ഥലംമാറ്റത്തെയും

ബാധിക്കും

ജൂണിൽ പുതിയ അദ്ധ്യയന വർഷം ആരംഭിക്കുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിലേക്ക് സ്ഥിര നിയമനം ആഗ്രഹിക്കുന്നവർക്കും കെ-ടെറ്റ് യോഗ്യത നിർണായകമാണ്. അദ്ധ്യാപകരുടെ സ്ഥലംമാറ്റ അർഹത നിശ്ചയിക്കുന്നതിലും കെ-ടെറ്റ് ഫലം പരിഗണിക്കും. വിദ്യാഭ്യാസ വകുപ്പിലുള്ളവരുടെ 'സ്പെഷ്യൽ കെ-ടെറ്റ്' പരീക്ഷാ തീയതി പ്രഖ്യാപിക്കുന്നതും പൊതു ഫലം വന്ന ശേഷമാകും.കെ-ടെറ്റ് ഫലപ്രഖ്യാപനത്തിൽ അധികൃതർ കാട്ടുന്ന മെല്ലെപ്പോക്കിൽ വിവിധ അദ്ധ്യാപക സംഘടനകൾ പ്രതിഷേധത്തിലാണ്. ഉദ്യോഗാർത്ഥികളുടെ തൊഴിൽ സാദ്ധ്യതകളെ ബാധിക്കുന്ന ഇത്തരം വീഴ്ചകൾ ഒഴിവാക്കണമെന്നാണ് ആവശ്യം.

സ്കൂ​ൾ​ ​ഫി​റ്റ്ന​സ്:​ ​സം​യു​ക്ത
പ​രി​ശോ​ധ​ന​ ​ഒ​ഴി​വാ​ക്കി​യ​തിൽ
വി​ശ​ദീ​ക​ര​ണം​ ​തേ​ടി

കൊ​ച്ചി​:​ ​സ്കൂ​ളു​ക​ൾ​ക്ക് ​ഫി​റ്റ്ന​സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കു​ന്ന​തി​ന് ​വി​വി​ധ​ ​വ​കു​പ്പു​ക​ളു​ടെ​ ​സം​യു​ക്ത​ ​പ​രി​ശോ​ധ​ന​ ​ഒ​ഴി​വാ​ക്കി​യ​ ​സ​ർ​ക്കാ​ർ​ ​സ​ർ​ക്കു​ല​റി​ൽ​ ​കേ​ര​ള​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ട്രൈ​ബ്യൂ​ണ​ൽ​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി.​ 29​ ​ന് ​സ​ർ​ക്കാ​ർ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​ക​ണം.​ ​ഫി​റ്റ്ന​സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കാ​ൻ​ ​അ​തു​ ​വ​രെ​ ​ത​ദ്ദേ​ശ​ ​വ​കു​പ്പി​ലെ​ ​അ​സി.​ ​എ​ൻ​ജി​നി​യ​ർ​മാ​രെ​ ​നി​ർ​ബ​ന്ധി​ക്ക​രു​തെ​ന്നും​ ​കെ.​എ.​ടി​ ​കൊ​ച്ചി​ ​ബെ​ഞ്ചി​ലെ​ ​ജു​ഡി​ഷ്യ​ൽ​ ​അം​ഗം​ ​എം.​ആ​ർ.​ ​ശ്രീ​ല​ത​ ​ഉ​ത്ത​ര​വി​ട്ടു.
സം​യു​ക്ത​ ​പ​രി​ശോ​ധ​ന​ ​അ​വ​സാ​നി​പ്പി​ച്ച​തി​നെ​തി​രെ​ ​ത​ദ്ദേ​ശ​ ​വ​കു​പ്പി​ലെ​ ​ഏ​താ​നും​ ​അ​സി​സ്റ്റ​ന്റ് ​എ​ൻ​ജി​നി​യ​ർ​മാ​രാ​ണ് ​കെ.​എ.​ടി​യെ​ ​സ​മീ​പി​ച്ച​ത്.​ ​ഫി​റ്റ്ന​സ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തേ​ണ്ട​ ​എ​ല്ലാ​ ​മേ​ഖ​ല​യി​ലും​ ​ത​ങ്ങ​ൾ​ക്ക് ​വൈ​ദ​ഗ്ദ്ധ്യ​മി​ല്ലെ​ന്ന് ​ഹ​ർ​ജി​ക്കാ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​നേ​ര​ത്തേ​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളു​ടെ​ ​പ​രി​ശോ​ധ​ന​യ്‌​ക്ക് ​ശേ​ഷ​മാ​ണ് ​ത​ദ്ദേ​ശ​ ​വ​കു​പ്പി​ലെ​ ​എ​ൻ​ജി​നി​യ​ർ​മാ​ർ​ ​ഫി​റ്റ്‌​ന​സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കി​യി​രു​ന്ന​ത്.​ ​ത​ദ്ദേ​ശ​ ​വ​കു​പ്പി​ന് ​പു​റ​മേ,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ഇ​ൻ​സ്പെ​ക്ട​റേ​റ്റ്,​ ​ഫ​യ​ർ​ ​ആ​ൻ​ഡ് ​റെ​സ്ക്യൂ,​ ​ആ​രോ​ഗ്യ​ ​വ​കു​പ്പ്,​ ​വ​നം​-​വ​ന്യ​ജീ​വി​ ​വ​കു​പ്പ്,​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പ്,​ ​സ്കൂ​ൾ​ ​സേ​ഫ്റ്റി​ ​മോ​ണി​റ്റ​റിം​ഗ് ​ക​മ്മി​റ്റി​ ​എ​ന്നി​വ​ർ​ക്കാ​യി​രു​ന്നു​ ​പ​രി​ശോ​ധ​നാ​ ​ചു​മ​ത​ല.​ ​അ​സി​സ്റ്റ​ന്റ് ​എ​ൻ​ജി​നി​യ​റും​ ​ആ​രോ​ഗ്യ​ ​വി​ഭാ​ഗ​വും​ ​മാ​ത്രം​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​ഫി​റ്റ്‌​ന​സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​ക​ണ​മെ​ന്നാ​ണ് ​പു​തു​ക്കി​യ​ ​നി​ർ​ദ്ദേ​ശം.
മ​റ്റ് ​വ​കു​പ്പു​ക​ളു​ടെ​ ​സു​ര​ക്ഷാ​ ​പ​രി​ശോ​ധ​ന​ക​ൾ​ ​ഒ​ഴി​വാ​ക്കു​ന്ന​ത് ​സ്കൂ​ളു​ക​ളു​ടെ​ ​സു​ര​ക്ഷ​യെ​ ​ബാ​ധി​ക്കു​മെ​ന്ന് ​ഹ​ർ​ജി​ക്കാ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​ ​ആ​രോ​ഗ്യ​-​വ​നം​-​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പു​ക​ളും​ ​കെ.​എ​സ്.​ഇ.​ബി,​ ​ഫ​യ​ർ​ ​ഫോ​ഴ്സ് ​എ​ന്നി​വ​രും​ ​പ​രി​ശോ​ധി​ക്കേ​ണ്ട​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ത​ദ്ദേ​ശ​വ​കു​പ്പ് ​എ​ൻ​ജി​നി​യ​ർ​ക്ക് ​മാ​ത്രം​ ​തീ​രു​മാ​ന​മെ​ടു​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​അ​തി​നാ​ൽ​ ​സ​ർ​ക്കു​ല​ർ​ ​സ്റ്റേ​ ​ചെ​യ്യ​ണ​മെ​ന്നാ​ണ് ​ആ​വ​ശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KTET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA