SignIn
Kerala Kaumudi Online
Wednesday, 14 October 2026 6.16 PM IST

നാട്ടികയിലെ ടോൾ പിരിവിന് ഇടക്കാല സ്റ്റേ ഇല്ല; പ്രദേശവാസികൾക്ക് ഇളവ് നൽകുന്നുണ്ടെന്ന് ദേശീയപാത അതോറിറ്റി

nattika-toll-plaza
നാട്ടിക ടോൾ പ്ലാസ

കൊച്ചി: ദേശീയപാത 66ൽ നാട്ടികയിലെ ടോൾ പിരിവിന് ഇടക്കാല സ്റ്റേയില്ല. പ്രദേശവാസികൾക്ക് ടോളിൽ ഇളവുകളുണ്ടെന്നും ടോൾ പിരിക്കുന്നത് തടയരുതെന്നുമുള്ള ദേശീയപാത അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. ദേശീയപാതയിലെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്നത് വരെ നാട്ടികയിലെ ടോൾ പിരിവ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മൂന്ന് ആഴ്‌ച കഴിഞ്ഞ് ഹൈക്കോടതി വീണ്ടും ഹർജി പരിഗണിക്കും.

സർവീസ് റോഡ് ഉൾപ്പെടെ പൂർത്തിയാക്കാതെയാണ് ടോൾ പിരിക്കുന്നതെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ദേശീയപാത അതോറിറ്റിയോടും ജില്ലാ കളക്‌ടറോടും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. എന്നാൽ, നാട്ടികയിലെ ദേശീയപാത നിർമാണം 51 കിലോമീറ്റർ പൂർത്തിയായെന്നാണ് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചത്. ഇനി ഒമ്പത് കിലോമീറ്റർ മാത്രമാണ് പൂർത്തിയാകാനുള്ളത്.

വിജ്ഞാപനപ്രകാരം 51 കിലോമീറ്റർ ദൂരത്തിന് ടോൾ പിരിക്കാം. നാട്ടികയിലെ പ്രദേശവാസികൾക്ക് മാത്രമാണ് ആശങ്കയുള്ളത്. എന്നാൽ, പ്രദേശവാസികൾക്ക് ടോളിൽ ഇളവുണ്ട്. അവർക്ക് മാസം 360 രൂപ മാത്രം നൽകിയാൽ മതി. ടോൾപിരിവ് നിർത്താനാകില്ലെന്നും ദേശീയപാത അതോറിറ്റി ഹൈക്കോടതിയിൽ വ്യക്തമാക്കി.

English Summary

The Kerala High Court has refused to grant an interim stay on toll collection at Nattika on National Highway 66. The National Highways Authority of India stated that 51 km of highway construction had been completed, with 9 km remaining, and that local residents receive toll concessions. The court directed the authorities to submit a report and will hear the petition again after three weeks.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATTIKA TOLL COLLECTION, NH 66 TOLL KERALA, KERALA HIGH COURT TOLL ORDER, NATTIKA TOLL PLAZA NEWS, NATIONAL HIGHWAYS AUTHORITY OF INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA