SignIn
Kerala Kaumudi Online
Wednesday, 14 October 2026 6.16 PM IST

പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ, സംഭവത്തെ വർഗീയമായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ചെന്നിത്തല

READ ENGLISH VERSION

suhail-sajeev
സുഹൈൽ സജീവ്, അപകടത്തിൽപ്പെട്ട കാർ

കൊച്ചി: നെടുമ്പാശേരി വാഹനാപകടത്തിലെ പൊലീസ് നടപടിയിൽ വീഴ്‌ചയുണ്ടായോയെന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ നിയമസഭിൽ ആവശ്യപ്പെട്ടു. രജിസ്റ്റർ ചെയ്‌ത പ്രാഥമിക എഫ്ഐആറിൽ പ്രതിയുടെ പേര്, മദ്യപിച്ച് വാഹനമോടിച്ച വകുപ്പ് എന്നിവ ചേർക്കാതിരുന്നത്, സുഹൈലിന്റെ വൈദ്യപരിശോധന നടത്തുന്നതിൽ കാലതാമസം വരുത്തിയത് തുടങ്ങിയ കാര്യങ്ങളിൽ പരിശോധന നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു. പ്രതികളെ ബോസ്റ്റൽ സ്‌കൂളിൽ അയച്ചിതിനെതിരെ ഉയരുന്ന വിമർശനങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, കേസുമായി ബന്ധപ്പെട്ട് പലരും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അറസ്റ്റിലായവർക്കെതിരെ സ്വീകരിക്കേണ്ട നടപടിക്രമങ്ങളിൽ യാതൊരു വിട്ടുവീഴ്‌ചയും വരുത്തിയിട്ടില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. മരിച്ചവരുടെ സുഹൃത്തായ റിയാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തതെന്നും അയാൾക്ക് കാറോടിച്ചിരുന്നയാളുടെ പേര് അറിയാതിരുന്നതിനാലാണ് പ്രതിയുടെ കോളത്തിൽ സുഹൈലിന്റെ പേര് ചേർക്കാതിരുന്നതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. അപകടത്തെ വർഗീയമായി ചിത്രീകരിക്കുന്നവരെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

സുഹൈൽ മദ്യപിച്ചിരുന്നതായി എഫ്ഐആറിൽ രേഖപ്പെടുത്തിയില്ലെന്ന ആരോപണത്തിനും രമേശ് ചെന്നിത്തല മറുപടി പറഞ്ഞു. ആലുവ താലൂക്ക് ആശുപത്രിയിൽ നടത്തിയ മെഡിക്കൽ പരിശോധനയിൽ പ്രതി മദ്യപിച്ചിരുന്നെന്ന് വ്യക്തമായയുടൻ അക്കാര്യം എഫ്‌ഐആറിൽ രേഖപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റിലായവരെ ബോസ്റ്റൽ സ്‌കൂളിലിലേക്ക് അയച്ചത് കോടതിയുടെ നിർദേശപ്രകാരമാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. 16നും 21നും ഇടയിൽ പ്രായമുള്ള കുറ്റവാളികളെ ബോസ്റ്റൽ സ്‌കൂളിലിലേക്കയക്കുന്ന നിയമത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അക്കാര്യം ചർച്ച ചെയ്ത് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി രമേശ് ചെന്നിത്തല സഭയിൽ പറഞ്ഞത്

നിലവിൽ കേസിന്റെ അന്വേഷണം നെടുമ്പാശേരി സിഐ നടത്തിവരികയാണ്. ആലുവ ഡിവൈഎസ്‌പി ബൈജു പൗലോസിനോട് കേസിന്റെ അന്വേഷണം ഏറ്റെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ പരാതികൾ പരിശോധിച്ച് ഉചിതമായ നടപടികൾ ഉറപ്പാക്കാൻ സൗത്ത് സോൺ ഐജി നിശാന്തിനിയെ പ്രത്യേകമായി ചുമതലപ്പെടുത്തി. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഈ കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനും സർക്കാർ സന്നദ്ധരാണ്. ഈ കാര്യത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന്റെ അഭിപ്രായം പരിഗണിച്ചാകും നടപടി സ്വീകരിക്കുന്നത്.

English Summary

Opposition Leader Pinarayi Vijayan alleged police lapses in the Nedumbassery accident case, but Minister Ramesh Chennithala refuted claims of negligence and transferred the probe to DySP Baiju Paulose while warning against communalizing the tragedy.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMESHCHENNITHALA, NEDUMBASSERY ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA