SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.03 AM IST

ഏകജാലകം മാറ്റി: ഇനി ഒരു സംസ്ഥാനം ഒരനുമതി, ഒരു രേഖ

aa

തിരുവനന്തപുരം: സംസ്ഥാനം നിക്ഷേപ സൗഹാർദ്ദമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സർക്കാർ ആരംഭിച്ച ഏക ജാലക സംവിധാനം മാറ്റി 'ഒരു സംസ്ഥാനം ഒരുനുമതി ഒരു രേഖ ' പദ്ധതിക്കു ഈ സർക്കാർ അംഗീകാരം നൽകിയെന്നു മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പറഞ്ഞു. ഇതിനായുള്ള സരൾ കേരളം പദ്ധതിക്കും അംഗീകാരം നൽകി.

ഈ പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ പ്രത്യേക നിയമം നിർമ്മിക്കും. നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും ഉത്തരവുകളിലും ഭേദഗതികൾ വരുത്തും.

നിക്ഷേപകരെ ആകർഷിക്കുന്നതിനുള്ള പുതുക്കിയ ഇൻസെന്റീവ് പാക്കേജിനൊപ്പം, ഭൂ വിനിയോഗത്തിലും ആവശ്യമായ മാറ്റങ്ങൾ വരുത്തും. വിദേശത്തുള്ള മലയാളി സംഘടനകളുടെ സഹകരണത്തോടെ വിദേശ നിക്ഷേപം ആകർഷിക്കുന്നതിന് ദുബായ്, ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ, ടോക്കിയോ എന്നിവിടങ്ങളിൽ കേരള ഡെസ്‌കുകൾ സ്ഥാപിക്കും..അതിർത്തി കടന്നുള്ള ക്രഷർ മെറ്റീരിയലുകളുടെ വരവു നിലച്ചതു മൂലം അസംസ്‌കുത വസ്തുക്കൾക്കുണ്ടായ കടുത്ത ക്ഷാമം ,വിലക്കയറ്റം എന്നിവ സംസ്ഥാനത്തെ ഹോളോബ്രിക്സ് നിർമ്മാണ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ ഹോളോബ്രിക്സ് മേഖലയിൽ പ്രവർത്തിച്ചിരുന്ന 27 യൂണിറ്റുകൾ പ്രവർത്തന രഹിതമായി. ഖനന മേഖലയിൽ ആവശ്യമായ അസംസ്‌കുത വസ്തുക്കൾ ലഭ്യമാക്കുന്നതിന് സർക്കാർ ചർച്ചകൾ നടത്തി വരുകയാണ്. എംസാൻ്റ് ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾക്ക് ഏർപ്പെടുത്തിയ താത്കാലിക നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിക്കു കത്തു നൽകി. വ്യവസായ വകുപ്പിനു കീഴിലുള്ള പല സ്ഥാപനങ്ങളും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIYAMASABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA