SignIn
Kerala Kaumudi Online
Sunday, 12 July 2026 5.07 AM IST

ഇന്ധന വിലവർദ്ധന പിൻവലിക്കണം.

ആലപ്പുഴ : ആഗോള വിപണിയിൽ ഇന്ധന വില കുറഞ്ഞിട്ടും ഇന്ത്യയിൽ വില കുറയ്ക്കാതെ കേന്ദ്ര സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ഫോർവേഡ് ബ്‌ളോക്ക് ആരോപിച്ചു.ചില സ്വകാര്യ കമ്പനികൾ ഇന്ധനവില കുറയ്ക്കാൻ തയ്യാറായിട്ടും കേന്ദ്ര സർക്കാർ വില കുറക്കാൻ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്. വർദ്ധിപ്പിച്ച ഇന്ധന വില പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ഓഫീസിന് മുൻപിൽ നിൽപ്പ് സമരം സംഘടിപ്പിക്കാൻ പാർട്ടി തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി കളത്തിൽ വിജയൻ അറിയിച്ചു.
യോഗത്തിൽ എൻ.കെ. വിദ്യാധരൻ, ബി. വിശ്വരൂപൻ, പ്രസാദ് അത്തിത്തറ, മുഹമ്മ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL