SignIn
Kerala Kaumudi Online
Saturday, 05 September 2026 12.49 PM IST

യൂണിറ്റ് കൺവെൻഷൻ

d

മുഹമ്മ: കെ.എസ്.എസ്.പി.യു മണ്ണഞ്ചേരി യൂണിറ്റ് കൺവെൻഷനും അംഗത്വം വിതരണവും പുതിയ അംഗങ്ങളെ ആദരിക്കലും നടന്നു. കാവുങ്കൽ ഗ്രന്ഥശാലാ ഹാളിൽ നടന്ന പരിപാടി ജില്ലാ ട്രഷറർ എം. മുഹമ്മദ് യൂനസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. ജി. സാത്വികൻ അദ്ധ്യക്ഷനായി. ആര്യാട് ബ്ലോക്ക് ട്രഷറർ ആർ. ലക്ഷ്മണൻ അംഗങ്ങളുടെ കുട്ടികളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി. രാജഗോപാലൻ പുതിയ അംഗങ്ങളെ സ്വീകരിച്ചു. യൂണിറ്റ് ജോയിന്റ്സെക്രട്ടറി ഹഫ്സാ ബീവി സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വി.എൻ. ശശിധരൻ നായർ സ്വാഗതവും വൈസ് പ്രസിഡന്റ് സുദർശനൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL