
ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വട്ടയാൽ യൂണിറ്റ് കൺവെൻഷനും നവാഗതരെ ആദരിക്കലും ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.ശുഭ ഉദ്ഘാടനം ചെയ്തു. ടൗൺ ബ്ലോക്ക് സെക്രട്ടറി പി ജയാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ടി.എസ് വിജയപ്പൻ അദ്ധ്യക്ഷനായി. സി.പി സാറാമ്മ, സി.എൻ.ബാബുജി, കെ.വി.സുധാകരൻ എന്നിവർ നവാഗതരെ ആദരിച്ചു. വി.ദേവസ്യ, നരേന്ദ്രൻ നായർ, വി.ഡി.ചന്ദ്രൻ, പി.പി വിനയൻ, ജി.ലീല, സുശീല.പി.എം, കെ.എം.ശിവൻ,ടി.ടി.പ്രകാശൻ എസ്.വിജയലക്ഷ്മി, ഒ.എം.താജുദ്ദീൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഷൈൻ കെ.എൻ സ്വാഗതവും വൈസ് പ്രസിഡന്റ് വി.ആർ.ലൈലാമണി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |