SignIn
Kerala Kaumudi Online
Wednesday, 22 July 2026 2.50 AM IST

വിദ്യാജ്യോതി ഉദ്ഘാടനം

ഹരിപ്പാട്: മുട്ടം വിജ്ഞാനവികാസിനി വായനശാലയിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സഹായപദ്ധതിയായ വിദ്യാജ്യോതി പദ്ധതി നടത്തി. വായനശാല പ്രസിഡന്റ്‌ ജോൺതോമസ് അദ്ധ്യക്ഷത വഹിച്ച യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ സി.എൻ.എൻ നമ്പി ഉദ്ഘാടനം ചെയ്തു.വായനപക്ഷാചരണ സന്ദേശം ആയാപറമ്പ് ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ അരുൺ ജി.കൃഷ്‌ണൻ നടത്തി.വിദ്യാഭ്യാസ സഹായം ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ്‌ ടി.തുളസി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം.കെ മണികുമാർ,​ കെ.വിശ്വപ്രസാദ്,​ എൻ.കരുണാകരൻ,​ ടി.വി വിനോബ് മുതുകുളം സംസ്‌കൃത എച്ച് .എസ്‌ എച്ച്.എം.രാകേഷ് കുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL