
അമ്പലപ്പുഴ: കരുമാടി 1049-ാം നമ്പർ ശ്രീ ഭൂതനാഥ വിലാസം എൻ.എസ്.എസ് കരയോഗത്തിൽ വാർഷിക പൊതുയോഗവും സ്കോളർഷിപ്പ്, നോട്ടു ബുക്ക് വിതരണവും നടന്നു. കരയോഗം ഹാളിൽ നടന്ന പരിപാടി താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.ഡി.ഗംഗാദത്തൻ നായർ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് കരുമാടി ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.കരയോഗം വൈസ് പ്രസിഡന്റ് രാധാമണിയമ്മ, വനിതാസമാജം പ്രസിഡന്റ് ശ്യാമളാമ്മ, ജോയിന്റ് സെക്രട്ടറി ഗോപിക്കുട്ടൻ നായർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ബി.ഗോപകുമാർ സ്വാഗതവും ട്രഷറർ വി.സലില കുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |