
ചേർത്തല : എസ്.എൻ.ഡി.പി യോഗം 519 ശാഖയിലെ ഗുരുദേവ കുടുംബ യൂണിറ്റ് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും പഠനോപകരണ വിതരണവും നടന്നു. ഗുരു പ്രഭാഷകൻ രജി പുത്തൻ ചന്ത ഉദ്ഘാടനം ചെയ്തു. കൺവീനർ ബിന്ദു.പി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എം.പി. നമ്പ്യാർ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി കെ.ഡി സദാനന്ദൻ സംഘടനാ വിഷയങ്ങളും വൈസ് പ്രസിഡന്റ് കെ.ഡി സന്തോഷ് ബഡ്ജറ്റും അവതരിപ്പിച്ചു. ടി.എം.ഷിജിമോൻ,ഡി.അജികുമാർ, ബിന്ദുലാൽ, ഷീബാമുരളി,എൻ.വി.രഘുവരൻ, ടി.എം.സജിമോൻ, ചിത്ര, വത്സല എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബിന്ദു.പി (കൺവീനർ),
വത്സല (ജോയിന്റ് കൺവീനർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |