
അമ്പലപ്പുഴ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പുന്നപ്ര സൗത്ത് യൂണിറ്റ് കുടുംബ സംഗമം ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അലിയാർ.എം.മാക്കിയിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഇക്ബാൽ അധ്യക്ഷത വഹിച്ചു. പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റാണി ഹരിദാസ് മുഖ്യാതിഥിയായി. യൂണിറ്റ് ജനറൽ സെക്രട്ടറി ട്രീസാ ഫെർണാണ്ടസ് അനുസ്മരണം നടത്തി. യൂണിയൻ അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് കെ.ഗോപി വിദ്യാർത്ഥികളെ അനുമോദിച്ചു. ബ്ലോക്ക് സെക്രട്ടറി വേണുനാഥൻ, യൂണിറ്റ് രക്ഷാധികാരി അബ്ദുൾ ഷുക്കൂർ, അശോകൻ, ജി.ജയവല്ലി എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി എം.ദിലീപ് കുമാർ സ്വാഗതവും ട്രഷറർ എം.ഡി.ശശിധരൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |