
മുഹമ്മ: കണക്കൂർ ധന്വന്തരി മഹാക്ഷേത്രത്തിൽ ഒക്ടോബർ 26 മുതൽ നവംബർ ആറു വരെ നടത്തുന്ന ധന്വന്തരി മഹായാഗത്തിന്റെ ആവശ്യത്തിനായുള്ള പൂക്കളുടെ വിളവെടുപ്പ് നടന്നു. ആര്യാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഡി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ, പഞ്ചായത്തംഗങ്ങളായ സി. സാബു, സി.എൻ അനിൽ, ബിന്ദു സതീശൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ എസ്.അനിൽ, യാഗ നിർവഹണ സമിതി ചെയർമാൻ ഹരികുമാർ താമത്ത്, ജനറൽ കൺവീനർ പി. ബാലമുരളീകൃഷ്ണൻ , കണക്കൂർ ദേവസ്വം സെക്രട്ടറി ഉണ്ണികൃഷ്ണ മേനോൻ, പബ്ളിസിറ്റി കൺവീനർ ശ്രീകുമാരൻ നായർ ശങ്കരമംഗലം , രാജേഷ് നാരായണൻ, മോഹന ചന്ദ്രൻ,സജീവ്, മണികണ്ഠൻ അംഗങ്ങളായ രതീഷ്കുമാർ, എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |