SignIn
Kerala Kaumudi Online
Sunday, 25 October 2026 6.41 AM IST

ബഡ്സ് ഒളിമ്പിയ 3.0

ആലപ്പുഴ: ബഡ്സ് സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ ചലനാത്മകത, ശാരീരിക ക്ഷമത, ഏകാഗ്രത എന്നിവ മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ സംസ്ഥാന വ്യാപകമായി 'ബഡ്സ് ഒളിമ്പിയ 3.0' കായിക മത്സരങ്ങൾ സംഘടിപ്പിക്കും. സ്ഥാപന തലങ്ങളിൽ തുടങ്ങി സംസ്ഥാന തലങ്ങളിൽ വരെ ബഡ്സ് ഒളിമ്പിയയുടെ ഭാഗമായി മത്സരങ്ങൾ സംഘടിപ്പിക്കും. ജില്ലാതല മത്സരങ്ങൾ 31ന് മുമ്പ് നടത്തും. ബഡ്സ് സ്ഥാപനങ്ങളിലെ ഭിന്ന ശേഷിക്കാരുടെ കായികപരമായ കഴിവ് പ്രകടിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുക, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വിദ്യാർത്ഥികളെ ഉയർത്തുക എന്നിവയാണ് ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL