SignIn
Kerala Kaumudi Online
Sunday, 25 October 2026 6.41 AM IST

ദേശീയപാത നവീകരണം അവസാനത്തിലേക്ക്

d

തുറവൂർ: ദേശീയപാതയിലെ ടാറിംഗ് മോശമായ ഭാഗങ്ങൾ പൊളിച്ച് നവീകരിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. അരൂർ - തുറവൂർ ഉയരപ്പാതയുടെയും ദേശീയപാതയുടെയും നിർമ്മാണവും നവീകരണവും എത്രയും വേഗം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ടാറിംഗ് തകരാറുള്ള സ്ഥലങ്ങളിൽ പഴയ ടാറിംഗ് നീക്കം ചെയ്ത് വീണ്ടും ടാറിംഗ് നടത്തുന്നത്. അരൂർ അമ്പലം ജംഗ്ഷനോട് ചേർന്ന കിഴക്കേ പാതയുടെ ഓരത്തുള്ള പഴയ ടാറിംഗ് കഴിഞ്ഞദിവസം യന്ത്രസഹായത്തോടെ പൂർണമായും നീക്കം ചെയ്തിരുന്നു. ഇവിടെ ഉയർന്ന ഗുണനിലവാരത്തിൽ പുതിയ ടാറിംഗ് നടത്തും. ദേശീയപാതയിൽ ടാറിംഗ് തകരാറുള്ള മറ്റ് ഭാഗങ്ങളിലും നവീകരണ പ്രവർത്തനങ്ങൾ നടത്തും. അരൂർ–തുറവൂർ ഉയരപ്പാതയുടെ നിർമാണം പൂർത്തിയാക്കുന്നതിനൊപ്പം ദേശീയപാതയിലെ അനുബന്ധ ജോലികളും സമയബന്ധിതമായി തീർക്കാനാണ് ശ്രമം. ഡിസംബറോടെ നിർമാണവും നവീകരണവും ഉൾപ്പെടെയുള്ള എല്ലാ ജോലികളും പൂർത്തിയാക്കുന്നതിന് ദ്രുതഗതിയിലുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി ഉയരപ്പാത നിർമാണ കമ്പനിയും ദേശീയപാത അധികൃതരും അറിയിച്ചു. നവീകരണ ജോലികൾ നടക്കുന്നതിനിടെ അരൂർ ബൈപ്പാസിനും അമ്പലം ജംഗ്ഷനുമിടയിൽ ശനിയാഴ്ച രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL