SignIn
Kerala Kaumudi Online
Thursday, 23 July 2026 2.19 AM IST

പെൺസുഹൃത്തിന്റെ സഹോദരനെ സോഡാകുപ്പിക്ക് ആക്രമിച്ചു യുവാക്കൾ അറസ്റ്റിൽ

battle

കൊ​ച്ചി​:​ ​മാ​സ​ങ്ങ​ളാ​യി​ ​പ​ര​സ്പ​രം​ ​കാ​ണാ​തി​രു​ന്ന​ ​ആ​ൺ​സു​ഹൃ​ത്തും​ ​പെ​ൺ​കു​ട്ടി​യും​ ​ഫി​ഫ​ ​ലോ​ക​ക​പ്പ് ​ഫൈ​ന​ൽ​ ​കാ​ണാ​ൻ​ ​മാ​ളി​ൽ​ ​ഒ​രു​ക്കി​യ​ ​ബി​ഗ് ​സ്‌​ക്രീ​നി​ന് ​മു​ന്നി​ൽ​ ​വീ​ണ്ടും​ ​ക​ണ്ടു​മു​ട്ടി​യ​തി​നെ​ ​ചൊ​ല്ലി​യു​ണ്ടാ​യ​ ​വാ​ക്കു​ത​ർ​ക്കം​ ​ക​ലാ​ശി​ച്ച​ത് ​സോ​ഡാ​ ​കു​പ്പി​ ​ആ​ക്ര​മ​ണ​ത്തി​ൽ​!​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​സ​ഹോ​ദ​ര​നാ​ണ് ​ആ​ൺ​സു​ഹൃ​ത്തി​ന്റെ​ ​സോ​ഡാ​ ​കു​പ്പി​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​പ​രി​ക്കേ​റ്റ​ത്.​ ​സം​ഭ​വ​ത്തി​ൽ​ 18​കാ​ര​നാ​യ​ ​ആ​ൺ​സു​ഹൃ​ത്തി​നെ​യും​ ​ഇ​യാ​ളു​ടെ​ ​കൂ​ട്ടു​കാ​ര​നെ​യും​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.
എ​റ​ണാ​കു​ളം​ ​ഞാ​റ​യ്ക്ക​ൽ​ ​സ്വ​ദേ​ശി​യാ​യ​ 21​കാ​ര​നാ​ണ് ​ആ​ക്ര​മ​ണ​ത്തി​ന് ​ഇ​ര​യാ​യ​ത്.​ ​ത​ല​യ്ക്കും​ ​ക​ഴു​ത്തി​നും​ ​സാ​ര​മാ​യി​ ​പ​രി​ക്കേ​റ്റ​ ​ഇ​യാ​ൾ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​തി​ങ്ക​ളാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​കു​ണ്ട​ന്നൂ​രി​ലെ​ ​ചാ​യ​ക്ക​ട​യി​ൽ​ ​വെ​ച്ചാ​യി​രു​ന്നു​ ​സം​ഭ​വം.​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തി​യ​ ​യു​വാ​വും​ ​പെ​ൺ​കു​ട്ടി​യും​ ​സ്കൂ​ളി​ൽ​ ​ഒ​ന്നി​ച്ചു​ ​പ​ഠി​ച്ച​വ​രാ​ണ്.​ ​സ്കൂ​ൾ​ ​കാ​ലം​ ​മു​ത​ലു​ള്ള​ ​സൗ​ഹൃ​ദം​ ​നാ​ല് ​മാ​സം​ ​മു​ൻ​പ് ​പെ​ൺ​കു​ട്ടി​ ​ഉ​പേ​ക്ഷി​ച്ചി​രു​ന്നു.​ ​ഇ​തി​നു​ശേ​ഷം​ ​ഇ​രു​വ​രും​ ​ത​മ്മി​ൽ​ ​കാ​ണു​ക​യോ​ ​സം​സാ​രി​ക്കു​ക​യോ​ ​ചെ​യ്തി​രു​ന്നി​ല്ല.​ ​എ​ന്നാ​ൽ,​ ​മ​ര​ടി​ലെ​ ​മാ​ളി​ൽ​ ​ഫു​ട്ബാ​ൾ​ ​ലോ​ക​ക​പ്പ് ​ഫൈ​ന​ൽ​ ​കാ​ണാ​ൻ​ ​ഒ​രു​ക്കി​യ​ ​ബി​ഗ് ​സ്‌​ക്രീ​നി​ന് ​മു​ന്നി​ൽ​ ​ഇ​രു​വ​രും​ ​അ​വി​ചാ​രി​ത​മാ​യി​ ​വീ​ണ്ടും​ ​ക​ണ്ടു​മു​ട്ടു​ക​യാ​യി​രു​ന്നു.
പെ​ൺ​കു​ട്ടി​ക്കൊ​പ്പം​ ​സ​ഹോ​ദ​ര​നും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​മാ​ളി​ൽ​ ​വെ​ച്ച് ​ഇ​രു​വ​രും​ ​സൗ​ഹൃ​ദം​ ​പു​തു​ക്കാ​ൻ​ ​ത​യ്യാ​റാ​യി​രു​ന്നി​ല്ല.​ ​മ​ത്സ​രം​ ​അ​വ​സാ​നി​ച്ച​ ​ശേ​ഷം​ ​പെ​ൺ​കു​ട്ടി​യും​ ​സ​ഹോ​ദ​ര​നും​ ​കു​ണ്ട​ന്നൂ​രി​ലെ​ ​ചാ​യ​ക്ക​ട​യി​ലേ​ക്ക് ​പോ​യി.​ ​പ്ര​തി​യാ​യ​ ​യു​വാ​വും​ ​കൂ​ട്ടു​കാ​ര​നും​ ​അ​വി​ചാ​രി​ത​മാ​യി​ ​ഇ​വി​ടെ​യു​മെ​ത്തി.​ ​തു​ട​ർ​ന്ന് ​പെ​ൺ​കു​ട്ടി​യു​മാ​യു​ള്ള​ ​പ​ഴ​യ​ ​സൗ​ഹൃ​ദ​ത്തി​ന്റെ​ ​പേ​രി​ൽ​ ​ചാ​യ​ക്ക​ട​യി​ൽ​വ​ച്ച് ​യു​വാ​വും​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​സ​ഹോ​ദ​ര​നും​ ​ത​മ്മി​ൽ​ ​രൂ​ക്ഷ​മാ​യ​ ​വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി.​ ​ത​ർ​ക്ക​ത്തി​നി​ടെ​ ​യു​വാ​വ് ​സോ​ഡാ​ ​കു​പ്പി​യെ​ടു​ത്ത് 21​കാ​ര​ന്റെ​ ​ത​ല​യ്ക്കും​ ​ക​ഴു​ത്തി​നും​ ​അ​ടി​ക്കു​ക​യാ​യി​രു​ന്നു.
ആ​ക്ര​മ​ണ​ത്തി​ന് ​ശേ​ഷം​ ​പ്ര​തി​ക​ൾ​ ​സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ​ക​ട​ന്നു​ക​ള​ഞ്ഞു.​ ​ചാ​യ​ക്ക​ട​യി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ​പ​രി​ക്കേ​റ്റ​ ​യു​വാ​വി​നെ​ ​ഉ​ട​ന​ടി​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ട​വ​ർ​ ​ലൊ​ക്കേ​ഷ​ൻ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ഞാ​റ​യ്ക്ക​ൽ​ ​പൊ​ലീ​സ് ​ന​ട​ത്തി​യ​ ​ദ്രു​ത​ഗ​തി​യി​ലു​ള്ള​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​ഇ​രു​വ​രെ​യും​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL