
കൊച്ചി: ഫാർമസ്യൂട്ടിക്കൽ കമ്പനികൾ അമിതജോലിഭാരം അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഭാരതീയ മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റേറ്റീവ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. ബി.എം.എസ്.ആർ.എ ജില്ലാ അദ്ധ്യക്ഷനും സംസ്ഥാന സെക്രട്ടറിയുമായ ഹരികൃഷ്ണൻ അദ്ധ്യക്ഷനായി. ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി പി.വി റെജി, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പ്രശാന്ത് പി.പൈ, ജില്ലാ സെക്രട്ടറി അഖിൽരാജ് എം.പി, ജില്ലാ വൈസ് പ്രസിഡന്റുമാരായ സ്വരൂപ് കുമാർ, സനീഷ് എം.പി, രാജേഷ് കുമാർ, ട്രഷറർ അബിൽ ബാബു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |