
കൊച്ചി: ഓരോ വിദ്യാർത്ഥിയും നേടുന്ന ബിരുദങ്ങൾ സമൂഹത്തിന്റെയും രാജ്യത്തിന്റെയും കൂടിയാണെന്ന് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. ഡി. മാവൂത് പറഞ്ഞു. തൃക്കാക്കര
ഭാരതമാതാ കോളേജിൽ പി.ജി ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിരുദങ്ങൾ നേടുന്നതിലൂടെ കാഴ്ചപ്പാടുകളിലും മാറ്റമുണ്ടാകണം. നമ്മുടെ ആർജവത്തിലും സഹാനുഭൂതിയിലും മൂല്യബോധത്തിലും അത് പ്രതിഫലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോളേജ് മാനേജർ ഡോ.എബ്രഹാം ഓലിയപ്പുറത്ത് അദ്ധ്യക്ഷനായി. അസി. മാനേജർ ഫാ. സെബാസ്റ്റ്യൻ കല്ലുങ്കൽ, പ്രിൻസിപ്പൽ ഡോ. സൗമ്യ തോമസ്, അക്കാഡമിക് ഡയറക്ടർ ഡോ.കെ.എം. ജോൺസൺ, ഡോ. ഷിബി തോമസ്, ഡോ. സീതു വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |