കൊച്ചി: സൈബർ സുരക്ഷാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന ക്വാണ്ടം കമ്പ്യൂട്ടിംഗിലെ വെല്ലുവിളികൾ നേരിടാൻ കേരള പൊലീസ് സൈബർഡോമും ബംഗളൂരു അലയൻസ് സർവകലാശാലയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. കൊച്ചിയിൽ നടന്ന കൊക്കൂൺ കോൺഫറൻസിൽ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, അലയൻസ് സർവകലാശാല വൈസ് ചാൻസലർ ഡോ. ബി. പ്രീസ്റ്റ്‌ലി ഷാൻ എന്നിവർ ധാരണാപത്രം കൈമാറി. ക്വാണ്ടം കമ്പ്യൂട്ടിംഗ്, സൈബർ സെക്യൂരിറ്റി, റോബോട്ടിക്‌സ് എന്നീ മൂന്ന് മേഖലകളിലാണ് പ്രധാനമായും സഹകരണം ഉറപ്പാക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ആധുനിക സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |