
തൃപ്പൂണിത്തുറ: അന്തരിച്ച സംഗീത സംവിധായകൻ റിനിൽ ഗൗതമിന്റെ ഓർമകൾ പങ്കുവച്ച് സുഹൃത്തുക്കളും സംഗീതപ്രേമികളും ഒത്തുചേർന്നു. തൃപ്പൂണിത്തുറ എൻ.എം. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. സുഷിൽ കോത്താരി അദ്ധ്യക്ഷത വഹിച്ചു. സാജൻ കെ.എ. മുൻ മന്ത്രി കെ. ബാബു, ഗായകൻ ഗണേഷ് സുന്ദരം, രചയിതാവ് ജി.കെ. നന്ദനം, ബിനുരാജ് കലാപീഠം, ഫെഫ്ക പ്രതിനിധി സാം കടമ്മനിട്ട, കലാഭവൻ സാബു, ഉണ്ണിക്കൃഷ്ണൻ ആർ., ബേബി വർഗീസ് എന്നിവർ സംസാരിച്ചു. റിനിൽ ഗൗതമിന്റെ സഹപാഠികളും സുഹൃത്തുക്കളും അദ്ദേഹത്തോടൊപ്പമുള്ള ഓർമകൾ പങ്കുവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |