
കാഞ്ഞങ്ങാട് : അടിയന്തിരാവസ്ഥപ്രഖ്യാപനത്തിന്റെ 51 ആം വാർഷികത്തിൽ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ജനതാ സദസ്സ് നടത്തി. ഇന്ദിര ഗാന്ധി നടപ്പാക്കിയ മൗലികാവകാശ ലംഘനങ്ങളും, സ്വേച്ഛാധിപത്യ നടപടികളും പുതിയ രൂപത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇപ്പോഴും നടത്തി വരികയാണെന്ന് സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പ്രസിഡന്റ് പി.പി.രാജു ആരോപിച്ചു,. ജില്ലാ വൈസ് പ്രസിഡന്റ് സി എച്ച്.അബൂബക്കർ അദ്ധ്വക്ഷത വഹിച്ചു. യുവ ജനതാദൾ ജില്ലാ പ്രസിഡന്റ് അസിസ് കുന്നിൽ, വി.വെങ്കടേഷ്, എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ദീലിപ് മേടയിൽ സ്വാഗതവും ജില്ലാ ട്രഷറർ ഖാലിദ് കൊളവയൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |