
കണ്ണൂർ: ഉംറ തീർത്ഥാടകരുമായി വിമാനത്താവളത്തിലേയ്ക്ക് പോവുകയായിരുന്ന ബസ് കത്തി നശിച്ചു. കണ്ണൂർ മട്ടന്നൂർ ശിവപുരത്താണ് സംഭവം. വയനാട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേയ്ക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. 42 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
വയനാട്ടിൽ നിന്ന് ഇന്നലെ രാത്രിയാണ് ബസ് പുറപ്പെട്ടത്. ശിവപുരത്തെത്തിയപ്പോൾ ബസിന്റെ പുറകുവശത്തുനിന്ന് തീ പടരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ബസ് നിർത്തി ഉറങ്ങിക്കിടക്കുകയായിരുന്ന എല്ലാ യാത്രക്കാരെയും വിളിച്ചുണർത്തി പുറത്തിറക്കി. ഇവരുടെ ലഗേജ്ജുകളും പുറത്തെത്തിച്ചു. നാട്ടുകാരും മട്ടന്നൂർ, കൂത്തുപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും ചേർന്നാണ് തീ അണച്ചത്.
അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. സമീപത്തെ പഴക്കടയിലേയ്ക്കും തീ പടർന്നിരുന്നു. ഇതും അഗ്നിരക്ഷാ സേന നിയന്ത്രണവിധേയമാക്കി. തൊട്ടടുത്ത വീടുകളിലേയ്ക്ക് തീ പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |