
ചെങ്ങളായി : കണ്ണൂർ ഡിവിഷൻ തളിപ്പറമ്പ് റേഞ്ചിലെ ശ്രീകണ്ഠപുരം സെക്ഷൻ ജനജാഗ്രതസമിതി യോഗം ചെങ്ങളായി ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.രവി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.യു.ഹരികൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. ഫോറസ്റ്റ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ വിശദീകരണം നടത്തി. വനം വകുപ്പ് സേവനങ്ങൾ, വനം വകുപ്പിന്റെ നയങ്ങൾ എന്നിവ സംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ സംശയങ്ങൾക്ക് ഗ്രേഡ് എസ്.എഫ്.ഒ പി.പി.രാജീവൻ മറുപടി നൽകി. കൃഷിഭവൻ, വില്ലേജ് ഓഫീസ്, കർഷക പ്രതിനിധികൾ, വാർഡ് മെമ്പർമാർ എന്നിവരടക്കം ഇരുപത്തിരണ്ടോളം പേർ യോഗത്തിൽ പങ്കെടുത്തു. അക്രമകാരികളായ കാട്ടുപന്നികളെ വെടി വയ്ക്കുന്നതിനുള്ള മാനദണ്ഡങ്ങളടങ്ങിയ ഓർഡർ വൈസ് പ്രസിഡന്റ് കെ.കെ.രവി ഷൂട്ടേഴ്സ് പ്രതിനിധി റെജി ജോർജിന് കൈമാറി. ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ.ബാലൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |