SignIn
Kerala Kaumudi Online
Saturday, 27 June 2026 2.48 AM IST

വ്യാപാരി വ്യവസായി സമിതി സമ്മേളനം

vyapari

കാഞ്ഞങ്ങാട് :ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന ഓൺലൈൻ വ്യാപാരവും അനധികൃത തട്ടുകടകളെയും നിയന്ത്രിക്കണമെന്നും കാഞ്ഞങ്ങാട് നടന്ന കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഹൊസ്ദുർഗ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ആലാമിപള്ളി നഗരസഭ മിനി കോൺഫറൻസ് ഹാളിൽ നടന്ന സമ്മേളനം സമിതി ജില്ലാ കമ്മിറ്റി അംഗം എ.ശബരീശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുനിൽ ആവിക്കര അദ്ധ്യക്ഷത വഹിച്ചു. വി.സുകുമാരൻ, മഹമൂദ് മുറിയനാവി, കെ.വി.ദിനേശൻ, ടി.സത്യൻ സി ബിനീഷ്, സോണിയ ജോസഫ്, പുഷ്പ കൊളവയൽ, പി.പ്രഭാകരൻ, പി.വി.സുനിത, രാജേഷ് കുറുന്തൂർ എന്നിവർ സംസാരിച്ചു സെക്രട്ടറി മനോജ് കരുവളം സ്വാഗതം പറഞ്ഞു.എസ്.എസ്.എൽ.സി, പ്ലസ് ടു തുടങ്ങിയ വിവിധ പരീക്ഷകളിൽ വിജയികളായ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു.ഭാരവാഹികൾ സുനിൽ ആവിക്കര{ പ്രസിഡന്റ്) ബിനീഷ് (വൈസ് പ്രസിഡന്റ് ), മനോജ് കരുവളം (സെക്രട്ടറി), സോണിയ ജോസഫ്(ജോയിൻ സെക്രട്ടറി) പി. പ്രഭാകരൻ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL