SignIn
Kerala Kaumudi Online
Monday, 12 October 2026 4.25 AM IST

ഗവ.മാപ്പിള എൽ.പി സ്കൂൾ നൂറാം വാർഷികം

ajanoor

കാഞ്ഞങ്ങാട്: ഗവ.മാപ്പിള എൽ.പി സ്കൂൾ അജാനൂരിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന നൂറാം വാർഷികാഘോഷത്തിനു തുടക്കം. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.തുളസി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി വർക്കിംഗ്ചെയർമാൻ സി എച്ച്.സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു അജാനൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ എം.വി.രാഘവൻ, പഞ്ചായത്ത് മെമ്പർ പി.അബ്ദുൾ കരീം, വാർഡ് മെമ്പർ ഖാലിദ് അറബിക്കടത്ത്, ഡി.പി.ഒ സി എച്ച്.ഷംസുദ്ദീൻ, എം.ഹമീദ് ഹാജി, എം.ബി.എം അഷറഫ്, പി.കെ.കണ്ണൻ, ഹമീദ് ചേരക്കാടത്ത്, പി.എം. ഫാറൂഖ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ വർണ്ണശബളമായ ഘോഷയാത്രയും കലാപരിപാടികളും ഇതോടനുബന്ധിച്ച് നടന്നു. ഹെഡ്മാസ്റ്റർ ഗുല മുഹമ്മദ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് ഷബീർ ഹസ്സൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL