
മാതമംഗലം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ എരമം കുറ്റൂർ മണ്ഡലം സമ്മേളനം മാതമംഗലത്ത് ഡി.സി.സി സെക്രട്ടറി രജ്ഞിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ.വി.ഭാസ്‌കരൻ മുഖ്യ പ്രഭാഷണം നടത്തി ബ്ലോക്ക് പ്രസിഡന്റ് യു.കെ.സുരേന്ദ്രൻ വരവേൽപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ടി.വി ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ റിപ്പോർട്ടും പി.ശിവദാസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.എം.ഇ.ദാമോദരൻ നമ്പൂതിരി, ഗിരിജ ടീച്ചർ,ശാരദ പെരിയാട്ട് ,എം.വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.എം.ശാന്തകുമാരി സ്വാഗതവും കെ.കെ.പത്മിനി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |