
കണിച്ചാർ : ലൈബ്രറി കൗൺസിൽ കണിച്ചാർ - പേരാവൂർ നേതൃസമിതിയുടെ നേതൃത്വത്തിൽ യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള സർഗോത്സവം കണിച്ചാർ ഡോ.പൽപു മെമ്മോറിയൽ യു.പി.സ്കൂളിൽ നടന്നു. ഇരിട്ടി താലൂക്ക് ലൈബ്രറി കമ്മിറ്റി അംഗം കെ.എ.ബഷീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് പി.പി.വ്യാസ്ഷാ ഉദ്ഘാടനം ചെയ്തു. കെ.പി.ഗീത ,എം.വി.മുരളീധരൻ എന്നിവർ സംസാരിച്ചു. നേതൃസമിതി ചെയർമാൻ വി.വി.ബാലകൃഷ്ണൻ സ്വാഗതവും . കൺവീനർ ടി.കെ.ചെറിയാൻ നന്ദിയും രേഖപ്പെടുത്തി. കണിച്ചാറിലെ ഗ്രന്ഥശാലാ പ്രവർത്തകരായ ബി.കെ.ശിവൻ ,ജനാർദ്ദനൻ പി.പി,അനുപ്രഭ ,വിനോദിനി.കെ.ആർ തുടങ്ങിയവർ നേതൃത്വം നൽകി . കണിച്ചാർ പേരാവൂർ പഞ്ചായത്തുകളിലെ വായനശാലകളെ പ്രതിനിധീകരിച്ച് എത്തിയ വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |