
കല്യശേരി:ബാലസംഘം ജില്ലാസമ്മേളനം കല്യാശേരി പി.സി ആർ ബാങ്ക് ഓഡിറ്റോറിയത്തിൽ മുൻ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.കെ.സൂര്യ, അമൽ പ്രേം, ദർശന സനോജ്, കെ.വി.ഹൃതിൻ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.സംസ്ഥാന സെക്രട്ടറി ഡി.എസ്.സന്ദീപ്, സംസ്ഥാന പ്രസിഡന്റ് പ്രവിഷ പ്രമോദ്. ജോയിൻ സെക്രട്ടറി മുഹമ്മദ് അഷ്റഫ്,ടി.വി.രാജേഷ്, എം.പ്രകാശൻ, ടി.കെ.നാരായണദാസ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.കെ.നിഷാന്ത്, പി.വി.ഗോപിനാഥ്, കെ.നാരായണൻ എന്നിവർ സംബന്ധിച്ചു.പൊതുചർച്ച തുടങ്ങി.ഇന്ന് രാവിലെ പൊതുചർച്ച പുന:രാരംഭിക്കും. കെ.വി.ആദിത്ത് (മിനുട്സ്), ദേവിക എസ്.ദേവ് (പ്രമേയം ) പി കെ.അർച്ചിത (ക്രഡൻഷ്യൽ ) കെ പ്രജിത്ത് (റജിസ്‌ട്രേഷൻ) എന്നിവർക്കാണ് വിവിധ ചുമതലകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |