SignIn
Kerala Kaumudi Online
Monday, 12 October 2026 4.25 AM IST

പയ്യന്നൂരിന് കായികകിരീടം സ്കൂളുകളിൽ പ്രാപ്പോയിൽ എച്ച്.എസ്.എസ്

champians

തലശ്ശേരി: ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ മൂന്നുദിവസമായി നടന്നുവന്ന ജില്ലാ കായികമേളയിൽ കിരീടം നിലനിർത്തി പയ്യന്നൂർ ഉപജില്ല. പതിനേഴ് സ്വർണവും 9 വെള്ളിയും 6 വെങ്കലവുമടക്കം 136 പോയിന്റുകൾ കരസ്ഥമാക്കിയാണ് പയ്യന്നൂർ തുടർച്ചയായി ഓവറോൾ കിരീടം ചൂടിയത്. പന്ത്രണ്ടു സ്വർണവും 9 വെള്ളിയും 7 വെങ്കലവുമടക്കം 108 പോയിന്റ് നേടിയ തലശേരി നോർത്ത് ഉപജില്ല രണ്ടും ആറ് സ്വർണവും 11 വെള്ളിയും 17 വെങ്കലവുമടക്കം 93 പോയിന്റോടെ മട്ടന്നൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സ്‌കൂൾ വിഭാഗത്തിൽ 42 പോയിന്റുമായി പ്രാപ്പോയിൽ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ആറ് സ്വർണവും 3 വെള്ളിയും 3 വെങ്കലവുമാണ് പ്രാപ്പോയിൽ സ്‌കൂൾ സ്വന്തമാക്കിയത്. അഞ്ച് സ്വർണവും 3 വെള്ളിയും 5 വെങ്കലവുമടക്കം 39 പോയിന്റോടെ മമ്പറം എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും രണ്ട് സ്വർണവും 6 വെള്ളിയും 5 വെങ്കലവുമടക്കം 31 പോയിന്റ് നേടി മട്ടന്നൂർ എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജില്ലയിലെ 15 സബ് ജില്ലകളിൽ നിന്ന് ആദ്യ മൂന്നു സ്ഥാനങ്ങൾ ലഭിച്ച മത്സരാർഥികളും തലശേരി സായി സെന്ററിൽ നിന്നുള്ള 16 കുട്ടികളും കണ്ണൂർ സ്‌പോർട്സ് ഡിവിഷനിൽ നിന്നുള്ള 23 കുട്ടികളുമടക്കം 2800ൽ പരം കായികതാരങ്ങളാണ് ഇത്തവണത്തെ മേളയിൽ മാറ്റുരച്ചത്. സമാപന സമ്മേളനം നഗരസഭ അദ്ധ്യക്ഷൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഷഹനാസ് മൻസൂർ അദ്ധ്യക്ഷത ഹിച്ചു. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി വിജയികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി.

സബ് ജില്ലകളിൽ മുന്നിൽ

പയ്യന്നൂർ 136

17 സ്വർണം

9 വെള്ളി

6 വെങ്കലം

തലശ്ശേരി (n) 108

12 സ്വർണം

9 വെള്ളി

7 വെങ്കലം

മട്ടന്നൂർ 93

6 സ്വർണം

11 വെള്ളി

17 വെങ്കലം

സ്‌കൂളുകളിൽ

പ്രാപ്പോയിൽ ഗവ.ഹയർസെക്കൻഡറി സ്‌കൂൾ 42

6 സ്വർണം

3 വെള്ളി

3 വെങ്കലം

മമ്പറം എച്ച്.എസ്.എസ് 39

5 സ്വർണം

3 വെള്ളി

5 വെങ്കലം

മട്ടന്നൂർ എച്ച്.എസ്.എസ് 31

2 സ്വർണം

6 വെള്ളി

5 വെങ്കലം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL