
തലശ്ശേരി:റവന്യൂ ജില്ലാ കായികമേളയിൽ സീനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ പുതിയ റെക്കോഡോടെ സ്വർണ്ണം സ്വന്തമാക്കി ജി.എച്ച്.എസ്.എസ് പ്രാപ്പൊയിലെ പ്ലസ്ടു വിദ്യാർഥി അഭിനവ് മനോജ്.അഭിനവ് ഈ ഇനത്തിൽ 14.2 മീറ്റർ ദൂരം കണ്ടെത്തിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
പേരാവൂർ സെന്റ് ജോസഫ് ഹൈസ്‌കൂളിലെ ആൽബിൻ ഇമ്മാനുവൽ ഷൈജൻ 2025ൽ കുറിച്ച 13.54 മീറ്റർ ദൂരമാണ് അഭിനവ് തിരുത്തിക്കുറിച്ചത്. ട്രിപ്പിൾ ജമ്പിന് പുറമെ മേളയിൽ ലോങ് ജമ്പിലും ഈ മിടുക്കൻ സ്വർണ്ണം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന മേളയിൽ ജൂനിയർ ബോയ്സ് ട്രിപ്പിൾ ജമ്പിലും അഭിനവ് റെക്കോർഡ് തിളക്കത്തോടെ സ്വർണ്ണം നേടിയിരുന്നു.ചെറുപുഴ പ്രാപ്പൊയിലിലെ വയലപ്ര വളപ്പിൽ വി.വി.മനോജിന്റെയും വി.എസ്.ടിന്റുവിന്റെയും മകനാണ്. കായികതാരങ്ങൾ കൂടിയായ പ്രയാഗും നിഹാരയുമാണ് സഹോദരങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |