SignIn
Kerala Kaumudi Online
Monday, 12 October 2026 5.59 AM IST

കുടുംബസംഗമവും അനുമോദനവും

sangamam
സമന്വയ കുടുംബസംഗമവും അനുമോദനവും എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ധർമ്മശാല: സ്റ്റേറ്റ് പബ്ലിക് സെക്ടർ ആൻഡ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്സ് ഫെഡറേഷൻ (സ്പാറ്റോ) സമന്വയ കുടുംബസംഗമവും അനുമോദനവും സംഘടിപ്പിച്ചു. മാങ്ങാട്ട്പറമ്പ് മൈസോൺ ഐ.ടി ഹാളിൽ എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മിറ്റി പ്രസിഡന്റ് ടി.എസ് അനിൽ അദ്ധ്യക്ഷത വഹിച്ചു. സിനിമ നാടക നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായി. സംസ്ഥാന ജനറൽ സെക്രട്ടറി വി.സി. ബിന്ദു വിശിഷ്ടാതിഥിയായി. ഡോ. ആനക്കൈ ബാലകൃഷ്ണൻ, ഡോ. അനുപമ ബാലകൃഷ്ണൻ, ഡോ.അലക്സ് ലിവിങ്സ്റ്റൺ എന്നിവരെയും എസ്.എസ്.എൽ.സി,പ്ലസ് ടു, ബിരുദ ഉന്നത വിജയികളെയും അനുമോദിച്ചു. മേഖലാ സെക്രട്ടറിമാരായ വിനോദൻ പുത്തിയിൽ, ടി. ദിനേശൻ, ടി.വി ഷാജി, മേഖല ട്രഷറർ സി.വി ശശി, ടി.പി സുധാകരൻ, കെ.വി പവിത്രൻ, അഡ്വക്കറ്റ് പി.വി വേലായുധൻ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SANGHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL