SignIn
Kerala Kaumudi Online
Monday, 12 October 2026 6.04 AM IST

ലോകത്തെ മുൻനിര ശാസ്ത്രജ്ഞരുടെ പട്ടികയിൽ കണ്ണൂർ സർവ്വകലാശാലയും

sabu-abdul-hameed
പ്രൊഫസർ സാബു അബ്ദുൽ ഹമീദ്.

കണ്ണൂർ: സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി -എൽസെവിയർ പുറത്തിറക്കിയ ലോകോത്തര ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം പിടിച്ച് കണ്ണൂർ സർവ്വകലാശാലയിലെ പ്രൊഫസർ സാബു അബ്ദുൽ ഹമീദ്. പാലയാട് ഡോക്ടർ ജാനകിയമ്മാൾ ക്യാമ്പസിലെ ബയോ ടെക്നോളജി-മൈക്രോബയോളജി വിഭാഗം പ്രൊഫസറായ ഡോക്ടർ സാബു ഇത് തുടർച്ചയായ മൂന്നാം തവണയാണ് സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയുടെ മികവിന്റെ പട്ടികയിൽ ഇടം പിടിക്കുന്നത്.

കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിൽ നിന്നും ബയോ ടെക്നോളജിയിൽ ഡോക്ടറേറ്റ് നേടിയതിനു ശേഷം അഞ്ചുവർഷം സി.എസ്.ഐ.ആർ നിസ്റ്റിലും ഫ്രാൻസ്, ഹംഗറി, യു.എസ്.എ എന്നിവിടങ്ങളിലെ പ്രമുഖ സർവ്വകലാശാലകളിലും സേവനമനുഷ്ഠിക്കുകയും ഗവേഷണ പരിശീലനം തുടരുകയും ചെയ്തു. കഴിഞ്ഞ 20 വർഷത്തിലധികമായി കണ്ണൂർ സർവ്വകലാശാലയിൽ അദ്ധ്യാപനവും ഗവേഷണവും തുടരുന്ന ഡോക്ടർ സാബു നിരവധി ലോകോത്തര ഗവേഷണ പ്രബന്ധങ്ങൾ വിഖ്യാത ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡോക്ടർ സാബുവിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന് അമേരിക്കൻ പേറ്റന്റ് ഉൾപ്പെടെ നിരവധി പേറ്റന്റുകളുമുണ്ട്. കണ്ണൂർ സർവ്വകലാശാലയുടെ പല അന്താരാഷ്ട്ര സഹകരണ പദ്ധതികളുടെയും മുഖ്യ പങ്കാളിയാണ് മുൻ പ്രോ വൈസ്ചാൻസിലർ കൂടിയായ ഡോക്ടർ സാബു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ മെമ്പർ സെക്രട്ടറിയായും ഡോക്ടർ സാബു സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കേരള സർവകലാശാലയിലെ അദ്ധ്യാപികയായ പ്രൊഫസർ സ്വപ്നയാണ് ഭാര്യ. മെഡിക്കൽ വിദ്യാർത്ഥിനിയായ ചാന്ദ്നി സാബു മകളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL