കൊല്ലം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ജില്ലാതല വിൽപ്പന ഉദ്ഘാടനം കടപ്പാക്കട ജവഹർ ബാലഭവനിൽ മേയർ എ.കെ.ഹഫീസ് നിർവഹിച്ചു. വാർഡ് കൗൺസിലർ ടി.ഷൈനി അദ്ധ്യക്ഷയായി. ജില്ലാ ഭാഗ്യക്കുറി ഓഫീസർ രാധിക കൃഷ്ണൻ, അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസർമാരായ സി.എസ്.ബിന്ദു, എ.കെ.ആശ, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ എസ്.ഹരിത, വിവിധ ഭാഗ്യക്കുറി സംഘടനകളുടെയും ട്രേഡ് യൂണിയനുകളുടെയും പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
തിരുവോണം ബമ്പറിന് ഇത്തവണ 500 രൂപയാണ് വില. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും, മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. നാലാം സമ്മാനമായി 5 ലക്ഷം രൂപ വീതവും അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ വീതവും 10 പേർക്ക് വീതം നൽകും. സെപ്തംബർ 26നാണ് നറുക്കെടുപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |