കൊല്ലം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിച്ച സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു, കർഷകസംഘം, കർഷകത്തൊഴിലാളി യൂണിയൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. താലൂക്ക് കച്ചേരി ജംഗ്ഷനിൽ പ്രതിഷേധയോഗം കർഷകസംഘം ജില്ലാ സെക്രട്ടറി വി.കെ.അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എം.എച്ച്.ഷാരിയർ, ജില്ലാ ട്രഷറർ എ.എം.ഇഖ്ബാൽ, എച്ച്.ബേസിൽ ലാൽ, സി.ഉണ്ണിക്കൃഷ്ണൻ, ഡി.സാബു, സുരേഷ് ബാബു, ജെ.ഷാജി, പി.ഡി.ജോസ്, ടി.എൻ.ത്യാഗരാജൻ, ബിനു കുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |