
കൊട്ടിയം: ഇരവിപുരം ചകിരിക്കട ജിലാനി ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമത് വാർഷികവും ജിലാനി അനുസ്മരണസമ്മേളനവും മുൻ എം.എൽ.എ എം.നൗഷാദ് ഉദ്ഘാടനം ചെയ്തു. സൗജന്യ മെഡിക്കൽ ക്യാമ്പ് കോർപ്പറേഷൻ കൗൺസിലർ മാജിത വഹാബ് ഉദ്ഘാടനം ചെയ്തു. ജിലാനി ചാരിറ്റബിൾ സൊസൈറ്റി ജനറൽ സെക്രട്ടറി ബ്രൈറ്റ് സൈഫുദ്ദീൻ അദ്ധ്യക്ഷനായി. പ്രസിഡന്റ് നിസാം മുസ്ലിയാർ റിപ്പോർട്ട് അവതരിപ്പിച്ചു. സലിം ഹാജി, സബീർ ശിഹാബുദ്ദീൻ, ഡോ.സുബിക്കി വൈദ്യർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഷിബു ഖാൻ, തോപ്പിൽ നൗഷാദ്, അയ്യൂബ് ഖാൻ ഹനീഫ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |