SignIn
Kerala Kaumudi Online
Monday, 12 October 2026 5.58 AM IST

പീഡനക്കേസിൽ അറസ്റ്റിൽ

arrest

കൊല്ലം: ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 57കാരൻ അറസ്റ്റിൽ. വളവുപച്ച സ്വദേശി പ്രസന്നനെയാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 2ന് വീട്ടിലെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി പീഡിപ്പിച്ചെന്നാണ് പരാതി. കരച്ചിൽ കേട്ട് അമ്മ എത്തിയപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു. സ്വകാര്യഭാഗങ്ങളിൽ വേദനയും മൂത്രതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അമ്മ കടയ്ക്കൽ സി.ഐ ശരത്ത് ലാലിന് പരാതി നൽകി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് ചിതറ എസ്.എച്ച്.ഒ പ്രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL