
ചാത്തന്നൂർ: മെഡിസെപ്പ് ആരോഗ്യ ചികിത്സാ പദ്ധതി പരിഷ്കരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ചിറക്കര മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വാര്യത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.സാബു അദ്ധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറി എം.എ.മജീദ്, കെ.എസ്.വിജയകുമാർ, കല്ലുവാതുക്കൽ അജയകുമാർ, സി.വൈ.റോയ്, എം.സുരേഷ് കുമാർ, വി.മധുസൂദനൻ, ബി.മധു, എസ്.സാബു, രസുന, ഉഷാകുമാരി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്.സാബു (പ്രസിഡന്റ്), സുന (സെക്രട്ടറി), ഉഷാകുമാരി (ട്രഷറർ) സുമതിഅമ്മ (വനിതാ ഫോറം പ്രസിഡന്റ് ), ആർ.നിർമ്മലാദേവി (വനിതാ ഫോറം സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |