
കൊല്ലം: കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് (ബി.എം.എസ്) 23-ാം സംസ്ഥാന സമ്മേളനം 14, 15 തീയതികളിൽ കൊല്ലം രാമവർമ്മ ക്ലബ്ബിൽ നടക്കും. 15ന് രാവിലെ 9ന് പ്രതിനിധി സമ്മേളനം ബി.എം.എസ് ദേശീയ വൈസ് പ്രസിഡന്റ് സി.ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് ഹൈസ്കൂൾ ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന പ്രകടനം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ സമാപിക്കും. പൊതുസമ്മേളനം ബി.എം.എസ് ദക്ഷിണ ക്ഷേത്രിയ സംഘടനാ സെക്രട്ടറി എം.പി.രാജീവൻ ഉദ്ഘാടനം ചെയ്യും. കെ.എസ്.ആർ.ടി.സിയിലെ തൊഴിൽപ്രശ്നങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |