SignIn
Kerala Kaumudi Online
Monday, 12 October 2026 6.01 AM IST

നവരാത്രി ദീപങ്ങൾ തെളിഞ്ഞു

nava

കൊട്ടാരക്കര: ക്ഷേത്രങ്ങളിലും വീടുകളിലും സ്ഥാപനങ്ങളിലുമടക്കം പ്രാർത്ഥനയും സമർപ്പണവുമായി നവരാത്രി ദീപങ്ങൾ തെളിഞ്ഞു. ക്ഷേത്രങ്ങളിൽ നവരാത്രി മണ്ഡപങ്ങൾ ഒരുക്കിയിട്ടുണ്ട്. പൂജയും സംഗീതവും നൃത്തവുമൊക്കെ ചേരുന്നതാണ് മണ്ഡപങ്ങൾ. ദേവീക്ഷേത്രങ്ങളിൽ ദേവീഭാഗവത പാരായണവും ലളിതാസഹസ്രനാമജപവും വിശേഷാൽ പൂജകളും നടക്കുന്നുണ്ട്. ആദ്യ മൂന്നുദിനം പാർവതീ ദേവിക്കും അടുത്ത മൂന്നുദിനം ലക്ഷ്മീ ദേവിക്കും അവസാനത്തെ മൂന്നുദിനം സരസ്വതീ ദേവിക്കുമാണ് പ്രാധാന്യം. ദുർഗാഷ്ടമി നാളിൽ ദുർഗയായും മഹാനവമി ദിനത്തിൽ ലക്ഷ്മിയായും വിജയദശമി ദിനത്തിൽ സരസ്വതിയായുമാണ് ആരാധന. ബൊമ്മക്കൊലു ഉൾപ്പടെ വരും ദിവസങ്ങളിൽ തയ്യാറാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL