
പരവൂർ: റോഡ് വശത്ത് അപകടാവസ്ഥയിൽ നിന്ന തെങ്ങ് റോഡിന് കുറുകെ വീണു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. പരവൂർ -ചാത്തന്നൂർ റോഡിൽ നെടുങ്ങോലം എം.എൽ.എ മുക്കിന് സമീപമാണ് തെങ്ങ് കടപുഴകി വീണത്. ഗതാഗതം തടസപ്പെട്ടതോടെ നാട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. പരവൂരിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി തെങ്ങ് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനീഷ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അജിൻ, വിശാഖ്, ധനേഷ്. ഫയർമാൻ ഡ്രൈവർ ജയിംസ്, ഹോം ഗാർഡ് വിജയാനന്ദ്, അജിത്ത് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |