
കൊല്ലം: റോട്ടറി ക്ളബ് തങ്കശേരിയും കിംസ് ലിംബ് സെന്ററും സംയുക്തമായി കൃത്രിമ കാൽ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. 28, 29 തീയതികളിൽ തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂളിന് സമീപത്തെ ലിറ്റിൽ ഫ്ളവർ വില്ലയിലാണ് ക്യാമ്പ്. രാവിലെ 9 മുതൽ വൈകിട്ട് 5വരെ നടക്കുന്ന ക്യാമ്പിലൂടെ ഗുണഭോക്താക്കളെ കണ്ടെത്തി ജയ്പൂർ കാലുകൾ സൗജന്യമായി ലഭ്യമാക്കും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9847073016. പത്രസമ്മേളനത്തിൽ പ്രസിഡന്റ് ഷാക്കിർ സലീം, സെക്രട്ടറി ജോസ് പ്രകാശ് ഫെർണാണ്ടോ, ഷാജി വിശ്വനാഥ്, ലെസ്റ്റർ ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |