
കൊല്ലം: ചന്ദനത്തോപ്പ് ഗവ.ബേസിക് ട്രെയിനിംഗ് സെന്ററിന്റെ കോൺവൊക്കേഷൻ സെറിമണിയും അവാർഡ് വിതരണവും ഇന്ന് നടക്കും. രാവിലെ 11ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച 5 കമ്പ്യൂട്ടറുകളുടെ കൈമാറ്റവും നടത്തും. ദേശീയ - സംസ്ഥാന തലത്തിൽ നേട്ടങ്ങൾ കൈവരിച്ചവരെ അവാർഡുകൾ നൽകി അനുമോദിക്കും. സെന്ററിൽ പരിശീലനം പൂർത്തിയാക്കുന്ന എല്ലാ ട്രെയിനികൾക്കും നൂറ് ശതമാനം പ്ളേസ്ർമെന്റ് ലഭ്യമാക്കുമെന്നും അധികൃതർ പറഞ്ഞു. പത്രസമ്മേളത്തിൽ പ്രിൻസിപ്പൽ ജെ.ജെസി, ഗ്രൂപ്പ് ഇൻസ്ട്രക്ടർ എസ്.വിനോദ്, എം.ജയരാജ്, വി.പി.ഗ്രീഷ്മ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |