SignIn
Kerala Kaumudi Online
Friday, 10 July 2026 11.17 AM IST

അഭിഭാഷക പാനലിലേക്ക് അപേക്ഷിക്കാം

കോട്ടയം: ജില്ലയിലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 2 ,3, കോട്ടയം പ്രിൻസിപ്പൽ സബ്‌കോടതി, കോട്ടയം അഡീഷണൽ സബ്‌കോടതി, പാലാ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി, പാലാ സബ്‌കോടതി എന്നിവിടങ്ങളിലേക്ക് പുതിയ സർക്കാർ അഭിഭാഷകരെ നിയമിക്കുന്നതിന് യോഗ്യരായ അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു.
1978 ലെ കേരളാ ലോ ഓഫീസേഴ്‌സ് (അപ്പോയ്‌മെന്റ് ആൻഡ് കണ്ടീഷൻസ് ഓഫ് സർവ്വീസസ്) ആൻഡ് കണ്ടക്ട് ഓഫ് കേസസ് ചട്ട പ്രകാരം തയ്യാറാക്കുന്ന പാനലിലേക്ക് പരിഗണിക്കാൻ യോഗ്യതയുളള അഭിഭാഷകർ വെളള പേപ്പറിൽ തയ്യാറാക്കിയ ഫോട്ടോ പതിപ്പിച്ച അപേക്ഷ ഏഴു ദിവസത്തിനകം നേരിട്ടോ തപാൽ മുഖേനയോ കോട്ടയം ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ എത്തിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL