SignIn
Kerala Kaumudi Online
Monday, 13 July 2026 6.41 AM IST

എം.എസ്.എം.ഇ ക്ലിനിക്ക് 16ന്

കോട്ടയം: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സംയുക്തപദ്ധതിയായ റാംപിന്റെ (റെയിസിംഗ് ആൻഡ് ആക്‌സിലറേറ്റിംഗ് എം.എസ്.എം.ഇ പെർഫോമൻസ്) ഭാഗമായി സംരംഭകർക്കായി സംഘടിപ്പിക്കുന്ന ജില്ലാതല എം.എസ്.എം.ഇ ക്ലിനിക്ക് 16ന് നടക്കും. രാവിലെ 10ന് കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ(കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബ് അദ്ധ്യക്ഷത വഹിക്കും. കോട്ടയം കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് കെ.ദിലീപ്കുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ സി.ജി മിനിമോൾ, മേരി ജോർജ്, എം.പ്രവീൺ, ഉപജില്ലാ വ്യവസായ ഓഫീസർ ലോറൻസ് മാത്യു എന്നിവർ പങ്കെടുക്കും. ഉദ്യം രജിസ്‌ട്രേഷൻ ഉള്ള ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 സംരഭകർക്കാണ് പ്രവേശനം. ഫോൺ: 9446367985.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MSME CLINIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL