
കോട്ടയം: എം.ജി സർവകലാശാലാ ക്യാമ്പസിലെ സ്‌കൂൾ ഒഫ് ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി പഠനവകുപ്പിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്, ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓപ്പൺ വിഭാഗത്തിൽ ഒഴിവുള്ള ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് ഫുഡ് പ്രോസസിംഗിൽ ബി.ടെക് അല്ലെങ്കിൽ ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ/ഫുഡ് ന്യൂട്രിഷനിൽ എം.എസ്.സിയാണ് യോഗ്യത. എസ്.സി വിഭാഗത്തിൽ ഒഴിവുള്ള ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് കെമിസ്ട്രി അല്ലെങ്കിൽ ലൈഫ് സയൻസിൽ ബി.എസ്.സിയാണ് യോഗ്യത. ada5@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |